ചങ്ങനാശേരി: ചെത്തിപ്പുഴ സര്‍ഗക്ഷേത്ര കള്‍ച്ചറല്‍, ചാരിറ്റബിള്‍, അക്കാദമിക് ആന്‍ഡ് മീഡിയ സെന്ററിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫൈന്‍ ആര്‍ട്സ് സൊസൈറ്റിയുടെ 2026-27 പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനം ഇന്ന് വൈകുന്നേരം ആറിന് സര്‍ഗക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടക്കും.
ഉദ്ഘാടനച്ചടങ്ങിനുശേഷം ആറ് സംസ്ഥാന അവാര്‍ഡുകളുടെ തിളക്കമുള്ള വള്ളുവനാട് ബ്രഹ്മയുടെ പകലില്‍ മറഞ്ഞിരുന്നൊരാള്‍ എന്ന നാടകം അരങ്ങേറും. കോട്ടയം അഡിഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് സോളി ആന്റണി ഉദ്ഘാടനം നിര്‍വഹിക്കും. സര്‍ഗക്ഷേത്ര രക്ഷാധികാരി ഫാ. തോമസ് മണ്ണൂപ്പറമ്പില്‍ സിഎംഐ അധ്യക്ഷത വഹിക്കും.
സര്‍ഗക്ഷേത്ര ഡയറക്ടര്‍ ഫാ. അലക്സ് പ്രായിക്കളം സിഎംഐ ആമുഖപ്രസംഗം നടത്തും. ഫൈന്‍ ആര്‍ട്സ് സൊസൈറ്റി ചെയര്മാന് ജോസ് ജോസഫ് നടുവിലേഴം, കണ്‍വീനര്‍ അയിഷ ജോണ്‍ പാലത്തിങ്കല്‍, ട്രഷറര്‍ എം.ജെ. അപ്രേം എന്നിവര്‍ പ്രസംഗിക്കും.